SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.55 AM IST

മൃണാൾ താക്കൂറും ക്രിക്കറ്റ് താരം ജയ്‌സ്വാളും തമ്മിൽ ഡേറ്റിംഗിലെന്ന് അഭ്യൂഹം, ​ ചർച്ചയായി മുംബയിലെ കഫേ സന്ദർശനം

jaiswal-mrunal-thakur
ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജൈസ്വാളും ബോളിവുഡ് നടി മൃണാൾ താക്കൂറും

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും 'സീതാ രാമം' സിനിമയിലൂടെ ശ്രദ്ധേയയായ ബോളിവുഡ് നടി മൃണാൾ താക്കൂറും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു. മുംബയ്‌ലെ ബാന്ദ്ര വെസ്റ്റിലുള്ള 'ബൂജി കഫേ'യിൽ ഇരുവരും സന്ദർശനം നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ചർച്ചകൾക്ക് തുടക്കമായത്.

സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ജയ്‌സ്വാൾ കഫേയിൽ നിന്ന് പുറത്തേക്ക് പോകുന്നതും മൃണാൾ ഉള്ളിൽ ഇരിക്കുന്നതുമാണ് കാണുന്നത്. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ യാതൊരു ഇടപെടലുകളും വീഡിയോയിൽ വ്യക്തമല്ലെങ്കിലും, കഫേ സന്ദർശനം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഇരുവരും ഡെറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുകയായിരുന്നു.

എന്നാൽ ഒരേ സ്ഥലത്ത് കണ്ടതുകൊണ്ട് മാത്രം ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചു പറയാനാകില്ലെന്നാണ് പല സോഷ്യൽ മീഡിയ ഉപയോക്താക്കളും ചൂണ്ടിക്കാണിക്കുന്നത്. ഇതുവരെ താരങ്ങളാരും പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. അതേസമയം ഇരുവരുടെയും വയസിനെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. 33 കാരിയായ താക്കൂറും 24 കാരനായ ജയ്‌സ്വാളും തമ്മിൽ ഏകദേശം ഒൻപത് വയസിന്റെ പ്രായവ്യത്യാസമാണുള്ളത്.

English Summary

Rumours are circulating about Indian cricketer Yashasvi Jaiswal and Bollywood actress Mrunal Thakur dating. Speculation intensified after a video showing them together at a Mumbai cafe went viral, despite not explicitly confirming romantic involvement. The viral clip has led to widespread discussion, though neither Jaiswal nor Thakur has officially responded to the claims.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAISWAL, MRINAL, LATESTNEWS, RUMOURS, DATING RUMOURS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360