SignIn
Kerala Kaumudi Online
Saturday, 13 June 2026 8.59 PM IST

ആയുധ വ്യാപാരം: ഇസ്രയേലിനുള്ള വിലക്ക് നീക്കി സ്ലോവേനിയ

d

ലൂബ്ലിയാന: ഇസ്രയേലിലേക്കുള്ള ആയുധങ്ങളുടെയും സൈനിക സാമഗ്രികളുടെയും കയറ്റുമതിയും ട്രാൻസിറ്റും നിരോധിച്ചുകൊണ്ടുള്ള 2025-ലെ തീരുമാനം സ്ലോവേനിയൻ സർക്കാർ റദ്ദാക്കി. ഇസ്രയേലിൽ നിന്നുള്ള ഭൂരിഭാഗം ആയുധ ഇറക്കുമതിക്കുമുള്ള വിലക്കും ഇതോടൊപ്പം നീക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ആയുധവ്യാപാരം നിലവിൽ ദേശീയ നിയമങ്ങളാലും യൂറോപ്യൻ യൂണിയൻ ചട്ടങ്ങളാലും നിയന്ത്രിക്കപ്പെടുന്നതിനാൽ, നിരോധനത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. സ്ലോവേനിയയുടെ സുരക്ഷയ്ക്ക് ആവശ്യമായ ഉപകരണങ്ങൾക്കൊഴികെ, ഇസ്രയേലിലേക്കുള്ള സൈനിക ഉത്പന്നങ്ങളുടെ കയറ്റുമതിയും ട്രാൻസിറ്റും ഇസ്രയേലിൽ നിന്നുള്ള ഇറക്കുമതിയും 2025ലെ നിയമം തടഞ്ഞിരുന്നു.

അന്നത്തെ പ്രധാനമന്ത്രി റോബർട്ട് ഗോലോബിന്റെ കീഴിലാണ് നിരോധനം ഏർപ്പെടുത്തിയത്. ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യം സ്ലോവേനിയ ആണെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു. അതേ സമയം, പ്രധാനമന്ത്രി യാനസ് യാൻഷായുടെ നേതൃത്വത്തിലുള്ള മദ്ധ്യ-വലതുപക്ഷ സർക്കാർ ജൂണിൽ അധികാരത്തിലേറിയതോടെയാണ് തീരുമാനം പുനഃപരിശോധിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360