SignIn
Kerala Kaumudi Online
Saturday, 13 June 2026 9.12 PM IST

കുടിയേറ്റത്തെ വിമർശിച്ച് വാൻസ്

pic

വാഷിംഗ്ടൺ: യൂറോപ്യൻ രാജ്യങ്ങളിലെ കുടിയേറ്റ നയത്തെ രൂക്ഷമായി വിമർശിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യു.കെയിൽ ഹെൻറി നൊവാക് എന്ന 18കാരനെ സിഖ് യുവാവ് കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു വാൻസ്. യൂറോപ്പിലെ ഭരണാധികാരികൾ വെറുപ്പിന്റെ രാഷ്ട്രീയത്തിനും, കുടിയേറ്റക്കാരുടെ കൂട്ട അധിനിവേശത്തിനും എതിരെ നിലകൊണ്ടിരുന്നെങ്കിൽ നൊവാക് ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് വാൻസ് പറഞ്ഞു. സാംസ്കാരിക മൂല്യങ്ങളുടെ തകർച്ചയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും കുറ്റപ്പെടുത്തി. കൂട്ടക്കുടിയേറ്റം തടഞ്ഞ് ദേശീയ പരമാധികാരം സംരക്ഷിക്കുന്നത് രാഷ്ട്രീയ ഇച്ഛാശക്തിയുടെ കാര്യമാണെന്ന് ട്രംപ് ഭരണകൂടം ലോകത്തിന് മുന്നിൽ തെളിയിച്ചെന്നും വാൻസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360