
ലണ്ടൻ : ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിന് ഫ്രാൻസ് ഫുട്ബാൾ മാഗസിനും യുവേഫയും ചേർന്ന് നൽകുന്ന ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ളീഷ് സ്ട്രൈക്കർ ഹാരി കേനിന്. 25 വർഷങ്ങൾക്കുശേഷമാണ് ഒരു ഇംഗ്ലീഷ് താരം ഈ പുരസ്കാരം സ്വന്തമാക്കുന്നത്. 2001-ൽ മൈക്കൽ ഓവനാണ് ഇതിന് മുമ്പ് ബാലൺ ഡിഓർ നേടിയ ഇംഗ്ലീഷ് ഫുട്ബാളർ.
ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാൽ, റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ എന്നിവരെ പിന്നിലാക്കിയാണ് ബയേൺ മ്യൂണിക്ക് താരമായ കേൻ പുരസ്കാരം നേടിയത്. ലോകകപ്പിൽ ഇംഗ്ലണ്ടിനെ മൂന്നാമതെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കേൻ ബയേൺ മ്യൂണിക്കിനൊപ്പം ബുണ്ടസ് ലിഗയും ജർമൻ കപ്പും നേടി. 65 മത്സരങ്ങളിൽ നിന്ന് 73 ഗോളുകളും എട്ട് അസിസ്റ്റുകളും സ്വന്തമാക്കി. കേൻ ഒന്നാമതെത്തിയപ്പോൾ എംബാപ്പെയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. യമാൽ മൂന്നാമതും റോഡ്രി നാലാമതുമെത്തി. മെസി അഞ്ചാമതായി.
അലക്സിസ് പ്യുട്ടയാസ്
മികച്ച വനിതാ താരം
സ്പാനിഷ് താരമായ അലക്സിസ് പ്യുട്ടയാസാണ് മികച്ച വനിതാ താരം. അലക്സിന്റെ മൂന്നാം ബാലൺ ഡിഓറാണിത്. ലാമിൻ യമാലാണ് മികച്ച കൗമാരപ്രതിഭ. വിക്കി ലോറസാണ് വനിതകളിലെ മികച്ച യുവതാരം. സ്പെയ്നിനെ ലോകകിരീടം ചൂടിച്ച ലൂയിസ് ഡി ലാ ഫ്യുവന്റെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ക്ലബ്ബിനുള്ള പുരസ്കാരം ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി നേടി. വനിതാ വിഭാഗത്തിൽ ബാഴ്സലോണയാണ് മികച്ച ക്ലബ്ബ്. പെരെ റൊമേവു മികച്ച വനിതാ ടീം കോച്ചായും തിരഞ്ഞെടുക്കപ്പെട്ടു. സ്പെയ്നിന്റെ ഉനായ് സിമോൺ മികച്ച പുരുഷ ഗോളിയും ബാഴ്സലോണ ഫെമിനി ക്ളബിന്റെ കാറ്റാ കോൾ മികച്ച വനിതാ ഗോളിയുമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |