SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.52 AM IST

സൈറുവാത്കി​മ വാരിയേഴ്‌സിൽ

football

കണ്ണൂര്‍: സൂപ്പർ ലീഗ് കേരള ഫുട്ബാൾ മൂന്നാം സീസണിൽ നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ജേതാവായ പ്രതിരോധ താരം സൈറുവാത്കി​മയെ ടീമിലെത്തിച്ചു. കീമയ്ക്ക് പുറമെ കാമറൂൺ മധ്യനിരതാരം ഏണെസ്റ്റെൻ ലാവ്‌സാംബ, സ്പാനിഷ് പ്രതിരോധ താരം വാരോ അൽവാരസ്, കണ്ണൂർപയ്യന്നൂർ സ്വദേശിയും പ്രതിരോധ താരവുമായ മുഹമ്മദ് മുഷറഫ് എന്നിവരെയും വാരിയേഴ്‌സ് ടീമിലെത്തിച്ചു.
2018-19ൽ ഐ.എസ്.എൽ കിരീടം നേടിയ ബെംഗളൂരു എഫ്സി ടീമിന്റെ ഭാഗമായിരുന്നു സൈറുവാത്കി​മ. ഇന്ത്യൻ അണ്ടർ 23 ടീമിനായും കളിച്ചിട്ടുണ്ട്. ഡി.എസ്.കെ ശിവാജിയൻസ്, ജംഷഡ്പൂർ എഫ്.സി, സുദേവ ഡൽഹി, മുഹമ്മദൻ എസ്.സി, രാജസ്ഥാന്‍ യുണൈറ്റഡ്, സ്‌പോര്‍ട്ടിംഗ് ക്ലബ് ഗോവ, ഡയമണ്ട് ഹാർബർ എഫ്സി തുടങ്ങിയ ടീമുകൾക്കായി കളിച്ച പരിചയസമ്പത്തുമായി ആണ് വാരിയേഴ്‌സിലെത്തുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിലും വാരിയേഴ്‌സിന് വേണ്ടി കളിച്ച താരമാണ് ലാവ്‌സാംബ ലാ ലിഗ ക്ലബായ എൽഷെ സി.എഫിക്കായും കളിച്ചിട്ടുണ്ട്. വാരോ അൽവാരസ് എസ്.എൽ.കെ. ആദ്യ സീസണിൽ വാരിയേഴ്‌സിന് കളിച്ച താരമാണ്.
കണ്ണൂരിന്റെ സ്വന്തം താരം മുഹമ്മദ് മുഷറഫ് 2024ൽ ഈസ്റ്റ് ബംഗാൾ എഫ്സിക്കെപ്പം റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെന്റ് ലീഗിൽ റണ്ണറപ്പായി. 2024-25 സീസണിൽ റണ്ണറപ്പായ കേരള സന്തോഷ് ട്രോഫി ടീമിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ സീസണിൽ ഫോഴ്‌സ കൊച്ചിക്ക് വേണ്ടി എസ്.എല്‍.കെ.യില്‍ ബൂട്ടുകെട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360