നഗോയ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന അട്ടിമറിയിൽ നിന്ന് കഷ്ടിച്ചാണ് ഇന്ത്യ ജപ്പാനെതിരായ ട്വന്റി-20 മത്സരത്തിൽ നിന്നും രക്ഷപെട്ടത്. നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏഷ്യൻ ഗെയിംസിലെ മത്സരത്തിലാണ് ലോക ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ജപ്പാനോട് വിയർപ്പൊഴുക്കേണ്ടി വന്നത്. മഴമൂലം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ രണ്ട് റൺസിനാണ് ഇന്ത്യയുടെ ജയം. അവസാന ഓവറിലെ നാടകീയ സംഭവങ്ങളും അമ്പയറുടെ തീരുമാനത്തിലെ മാറ്റവുമാണ് മത്സരത്തിൽ നിർണായകമായത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഞ്ച്ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിംഗിംഗിന് ഇറങ്ങിയ ജപ്പാൻ വിജയത്തിന് തൊട്ടരികിലെത്തി. അവസാന ഓവറിൽ ജയിക്കാൻ എട്ട് റൺസ് മാത്രം മതിയെന്നിരിക്കെ ഇന്ത്യൻ സ്പിന്നർ അക്ഷർ പട്ടേലാണ് പന്തെറിഞ്ഞത്. ആദ്യ പന്ത് ഡോട്ട് ബൗളായപ്പോൾ രണ്ടാം പന്തിൽ ജപ്പാൻ സിംഗിളെടുത്തു.
തുടർന്ന് ജപ്പാന്റെ ഇടംകൈയ്യൻ ബാറ്റർ അലക്സാണ്ടർ ഷിരായിപാറ്റ്‌മോർ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ചെങ്കിലും പന്ത് ലെഗ് സ്റ്റമ്പിന് പുറത്തു കൂടി കടന്നുപോയി. അമ്പയർ വൈഡ് വിളിച്ചതോടെ ഇന്ത്യൻ താരങ്ങളിൽ പ്രതിഷേധം ശക്തമായി. റിവേഴ്സ് സ്വീപ്പിന് ശ്രമിക്കുമ്പോൾ വൈഡ് നിയമങ്ങൾ മാറുമെന്നിരിക്കെ അക്ഷർ പട്ടേലും ക്യാപ്ടൻ ശ്രേയസ് അയ്യറും അമ്പയർമാരായ ക്രിസ് തുർഗേറ്റുമായും ക്രിസ് ബ്രൗണുമായും തർക്കിച്ചു. തുടർന്ന് ഡി.ആർ.എസ് സൗകര്യമില്ലാതിരുന്നിട്ടും അമ്പയർമാർ തങ്ങളുടെ തീരുമാനം തിരുത്തുകയായിരുന്നു. ഈ നിർണായക തീരുമാനമാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.
ഐ.സി.സിയുടെ പ്ലേയിംഗ് കണ്ടീഷൻ പ്രകാരം, ബാറ്റർ റിവേഴ്സ് സ്വീപ്പിനോ സ്വിച്ച് ഹിറ്റിനോ ശ്രമിക്കുമ്പോൾ പിച്ചിന്റെ ഇരുവശങ്ങളും ഒരേ രീതിയിലാണ് കണക്കാക്കേണ്ടത് (ഓഫ് സൈഡ് പോലെ). അതായത്, വൈഡ് വിളിക്കണമെങ്കിൽ പന്ത് ഔട്ടർ സ്റ്റമ്പിന് കുറഞ്ഞത് 75 സെന്റിമീറ്റർ അകലെയായിരിക്കണം. ഈ സാഹചര്യത്തിൽ അത് വൈഡ് അല്ലായിരുന്നു. അതിനാൽ അമ്പയറുടെ തീരുമാനം നിയമപരമായി ശരിയായിരുന്നുവെങ്കിലും, കളിക്കാർ അമ്പയറുടെ തീരുമാനത്തിൽ ശക്തമായി അതൃപ്തി പ്രകടിപ്പിച്ചത് ഐ.സി.സി ചട്ടങ്ങളുടെ ലംഘനങ്ങളാണെന്ന ചർച്ചകൾക്കും വഴിവച്ചിട്ടുണ്ട്.
India narrowly avoided a historic upset against Japan, winning by just 2 runs in a rain-reduced 5-over T20 match held in Sano to celebrate 75 years of diplomatic ties. Batting first, India managed only 32/4.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |