SignIn
Kerala Kaumudi Online
Thursday, 29 October 2026 1.56 AM IST

വെറും 200 രൂപയ്ക്ക് 50 ലക്ഷത്തിന്റെ ഫോർച്യൂണർ വീട്ടിലെത്തി: ഉടമ ആറ് വയസ്സുകാരൻ, വമ്പൻ സൗഭാഗ്യം

READ ENGLISH VERSION
toyota-fortuner
മേദാഞ്ച് റായ്ക്വാർ

ഭോപ്പാൽ: കേവലം 200 രൂപയുടെ ഭാഗ്യക്കുറി കൂപ്പണിലൂടെ 50 ലക്ഷം രൂപയോളം വിലമതിക്കുന്ന ടൊയോട്ട ഫോർച്യൂണർ എസ്‌യുവി സമ്മാനമായി നേടി ആറുവയസ്സുകാരൻ. മദ്ധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശിയായ മേദാഞ്ച് റായ്ക്വാർ എന്ന കുട്ടിക്കാണ് ഈ വലിയ ഭാഗ്യം തേടിയെത്തിയത്.

സീലംപുര നിവാസിയായ മേദാഞ്ചിന്റെ മുത്തശ്ശി കിരൺ റായ്ക്വാർ ആണ് ഒരു വർഷം മുൻപ് ഈ കൂപ്പൺ വാങ്ങിയത്. അഭാപുരിയിലെ ശ്രീ സർക്കർ ധാമിൽ നടന്ന ഗർബ ആഘോഷ പരിപാടിക്കിടെയാണ് 200 രൂപ നൽകി അവർ ലക്കി ഡ്രോ കൂപ്പൺ എടുത്തത്. കൂപ്പണിൽ സ്വന്തം കൊച്ചുമകനായ മേദാഞ്ചിന്റെ പേരാണ് അവർ എഴുതിയിരുന്നത്.

ധാമിൽ വച്ച് നടന്ന നറുക്കെടുപ്പ് ഫലം വന്നപ്പോൾ ഒന്നാം സമ്മാനം മേദാഞ്ചിന് തന്നെ ലഭിക്കുകയായിരുന്നു. വാർത്ത പുറത്തുവന്നതോടെ വലിയ സന്തോഷത്തിലാണ് കുട്ടിയുടെ കുടുംബവും നാട്ടുകാരും. ബാൻഡ്‌മേളങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെയാണ് പ്രദേശവാസികൾ മേദാഞ്ചിനെയും കുടുംബത്തെയും സ്വീകരിച്ചത്. വാഹനം ലഭിച്ചതിനു പിന്നാലെ കുടുംബം പ്രത്യേക പൂജയും പ്രാർത്ഥനകളും നടത്തി.

കഴിഞ്ഞ രണ്ട് വർഷമായി സ്വന്തമായി ഒരു കാർ വാങ്ങണം എന്ന ആഗ്രഹത്തിലായിരുന്നു ഈ കുടുംബം. 200 രൂപയുടെ ചെറിയൊരു ടിക്കറ്റിലൂടെ ആ സ്വപ്നം പൂർത്തിയായതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ഇവർ. സോഷ്യൽ മീഡിയയിലും ഈ അപൂർവ്വ ഭാഗ്യവാർത്ത വൈറലായി.

English Summary

A six-year-old boy, Medansh Raikwar, from Burhanpur, Madhya Pradesh, won a Toyota Fortuner SUV valued at Rs 50 lakh. His grandmother had purchased the Rs 200 lottery coupon a year ago, entering his name. The family, who had longed for a car for two years, celebrated the unexpected win, fulfilling their long-standing dream.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOYOTA FORTUNER, 50 LAKH FORTUNER, SIX-YEAR-OLD BOY, FORTUNER FOR 200 RUPEES, TOYOTA FORTUNER NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360