SignIn
Kerala Kaumudi Online
Thursday, 18 June 2026 4.49 AM IST

ബാങ്ക് ഒഫ് ബറോഡ ബോബ് ഗോൾഡൻ ഗോൾ ഡെപ്പോസിറ്റ് സ്‌കീം

bob

കൊച്ചി: ബാങ്ക് ഒഫ് ബറോഡ പുതിയ റീട്ടെയിൽ ടേം ഡെപ്പോസിറ്റ് പദ്ധതിയായ 'ബോബ് ഗോൾഡൻ ഗോൾ ഡെപ്പോസിറ്റ് സ്‌കീം' അവതരിപ്പിച്ചു. 555 ദിവസത്തെ കാലാവധിയുള്ള ഈ പ്രത്യേക നിക്ഷേപ പദ്ധതിക്ക് ആകർഷകമായ പലിശ നിരക്കുകളാണ് ബാങ്ക് നൽകുന്നത്. 3 കോടി രൂപയ്ക്ക് താഴെയുള്ള റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾക്കാണ് ഈ പദ്ധതി ബാധകമാകുക.

പൊതുവിഭാഗത്തിന് 6.75 ശതമാനമാണ് വാർഷിക പലിശ നിരക്ക് ലഭിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 7.25 ശതമാനം വാർഷിക പലിശ ലഭിക്കും. 80 വയസ്സിന് മുകളിലുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 7.35 ശതമാനമാണ് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നോൺകോളബിൾ നിക്ഷേപങ്ങൾക്ക് പരമാവധി 7.40 ശതമാനം വരെ വാർഷിക പലിശ ലഭിക്കുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360