
കൊച്ചി: ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കുമായി ക്ലിനിക്കൽ പരിശീലനം, മെന്റർഷിപ്പ്, മത്സരപരീക്ഷാ പരിശീലനം എന്നിവ ഒരേ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിന് രണ്ട് യുവഡോക്ടർമാർ ചേർന്ന് തയ്യാറാക്കിയ ജി.പി ഗൈഡ്സ് ആപ്പിന് മികച്ച പ്രതികരണം. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പൂർവവിദ്യാർത്ഥികളായ ഡോ. ഹംറാസ് അമീനും ഡോ. ഹരികൃഷ്ണയും ചേർന്നാണ് ആപ്പ് രൂപകല്പന ചെയ്തത്. നിലവിൽ 8,000ത്തിലേറെ ഡോക്ടർമാർ പഠനത്തിനും കരിയർ വളർച്ചയ്ക്കുമായി ഈ ആപ്പ് ഉപയോഗിക്കുന്നു. ലൈവ്, റെക്കോർഡഡ് ക്ലാസുകൾ, മോക്ക് ടെസ്റ്റുകൾ, ക്വസ്റ്റ്യൻ ബാങ്ക്, വിദഗ്ധരുടെ മെന്റർഷിപ്പ് എന്നിവ ഉൾപ്പെടുന്ന സമഗ്രപഠന സംവിധാനമാണ് ഇതിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |