
കോഴിക്കോട്: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് കേരള ബാങ്കിൽ Gen Z(ജെൻസി) സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് കാമ്പയിൻ തുടങ്ങി. 'നിങ്ങളുടെ നിക്ഷേപത്തിന് ഒരു പെർഫെക്ട് കിക്ക്' എന്ന സന്ദേശവുമായി ആരംഭിച്ച കെ.ബി കിക്കോഫ് എസ്.ബി കാമ്പയിന്റെ ആദ്യദിനത്തിൽ കോഴിക്കോട് റീജിയനിലെ 100 ശാഖകളിലൂടെ 18 നും 28 നുമിടയിൽ പ്രായമുള്ളവർക്ക് മൊബൈൽ ബാങ്കിംഗ്, യു.പി.ഐ തുടങ്ങിയ ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ലഭിക്കുന്ന അക്കൗണ്ടുകൾ നൽകി. മിനിമം ബാലൻസ് നിബന്ധനയില്ല എന്നതും ഈ അക്കൗണ്ടുകളുടെ പ്രധാന സവിശേഷതയാണ്.
കാമ്പയിന്റെ ഭാഗമായി കേരള ബാങ്ക് കോഴിക്കോട് സി.പി.സിയുടെയും മലാപ്പറമ്പ് ശാഖയുടേയും ആഭിമുഖ്യത്തിൽ കണ്ണാടിക്കൽ ഷാ ഫുട്‌ബോൾ അക്കാഡമിയിൽ പരിശീലനം നടത്തുന്ന കളിക്കാർക്ക് ബാങ്ക് അക്കൗണ്ട് നൽകി. ബാങ്കിന്റെ മൈക്രോ എ.ടി.എം ഉപയോഗിച്ചാണ് ടർഫിൽ നേരിട്ടെത്തി ബാങ്ക് അക്കൗണ്ട് നൽകിയത്. ചടങ്ങിൽ
കോഴിക്കോട് സി.പി.സി ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ഷാജിത്ത്, ബാങ്കിംഗ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ഗീതാലക്ഷ്മി എന്നിവർ പാസ് ബുക്ക് വിതരണം ചെയ്തു. ദേശീയ ബോക്‌സിംഗ് താരം സാനിയ മരിയ, ഏരിയാ മാനേജർ ടി.കെ ജീഷ്മ, സീനിയർ മാനേജർ ജി.കെ മധു , പി.ആർ.ഒ സി. സഹദ് , ശാഖാ മാനേജർ പി. രൂപ , ഫുട്‌ബാൾ പരിശീലകനായ മുഹമ്മദ് റാഫി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |