
ആമസോണും മൈക്രോസോഫ്റ്റും പിന്നിലായി
കൊച്ചി: ആമസോണിനെയും മൈക്രോസോഫ്‌റ്റിനെയും മറികടന്ന് വിപണി മൂല്യത്തിൽ ലോകത്തിലെ നാലാമത്തെ വലിയ കമ്പനിയായി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സിന്റെ അതിവേഗ തേരോട്ടം. കഴിഞ്ഞ ദിവസം നടന്ന പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് ശേഷം സ്‌പേസ് എക്‌സിന്റെ വിപണി മൂല്യം 62 ശതമാനം ഉയർന്ന് 2.93 ലക്ഷം കോടി ഡോളറിലെത്തി. ഓഹരിയൊന്നിന് 135 ഡോളറിൽ ലിസ്‌റ്റ് ചെയ്ത കമ്പനിയുടെ ഓഹരി വില 225 ഡോളറിലെത്തിയതാണ് നേട്ടത്തിന് സഹായിച്ചത്. ഇന്നലെ മാത്രം കമ്പനിയുടെ ഓഹരി വില 13 ശതമാനം ഉയർന്നു. ആമസോണിന്റെ വിപണി മൂല്യം 2.65 ലക്ഷം കോടി ഡോളറും ലോകത്തിലെ മുൻനിര സോഫ്‌റ്റ്‌വെയർ കമ്പനിയായ മൈക്രോസോഫ്‌റ്റിന്റെ മൂല്യം 2.92 ലക്ഷം കോടി ഡോളറുമാണ്. കഴിഞ്ഞ വർഷം സ്‌പേസ്‌എക്‌സ് 1,867 കോടി ഡോളർ വരുമാനവും 494 കോടി ഡോളർ നഷ്‌ടവും നേരിട്ടിരുന്നു.
ആഗോള വമ്പൻമാർ
കമ്പനി : വിപണി മൂല്യം
എൻവിഡിയ : 5.09 ലക്ഷം കോടി ഡോളർ
ആൽഫബെറ്റ് : 4.46 ലക്ഷം കോടി ഡോളർ
ആപ്പിൾ : 4.34 ലക്ഷം കോടി ഡോളർ
സ്‌പേസ് എക്‌സ് : 2.93 ലക്ഷം കോടി ഡോളർ
മൈക്രോസോഫ്‌റ്റ്: 2.92 ലക്ഷം കോടി ഡോളർ
ആമസോൺ : 2.67 ലക്ഷം കോടി ഡോളർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |