
ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്കായി (എൻ.ആർ.ഐ) വിദേശ കറൻസി നിക്ഷേപ പദ്ധതിയായ എഫ്.സി.എൻ.ആർ(ബി) യു.എസ് ഡോളർ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) വർദ്ധിപ്പിച്ചു. പുതിയ നിരക്കുകളനുസരിച്ച് അഞ്ച് വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനം വരെ വാർഷിക പലിശ ലഭിക്കും.
മൂന്ന് മുതൽ നാല് വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആറ് ശതമാനവും നാല് മുതൽ അഞ്ച് വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.05 ശതമാനവും പലിശ നൽകും. അഞ്ച് വർഷ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പരമാവധി 6.10 ശതമാനം പലിശ ലഭിക്കും.
വിദേശ കറൻസിയിൽ നിക്ഷേപം നിലനിർത്തുന്നതിനാൽ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഇന്ത്യയിൽ നിലവിലുള്ള നികുതി ചട്ടങ്ങൾക്കനുസൃതമായി പലിശ വരുമാനത്തിന് നികുതിയിളവും ലഭിക്കും. ഓഫർ സെപ്തംബർ 30 വരെ പ്രാബല്യത്തിലുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |