
കൊച്ചി: ട്രേഡിംഗ് കൂടുതൽ എളുപ്പമാക്കുന്നതിനും സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതിനുമായി എ.യു സ്‌മാൾ ഫിനാൻസ് ബാങ്കും മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസും 3-ഇൻ-1 അക്കൗണ്ട് സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങൾ ഏർപ്പെടുത്തി.
സേവിംഗ്‌സ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കുന്ന ബാങ്കിംഗ് സംവിധാനമാണിത്. ഇതിലൂടെ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റാതെ തന്നെ ഓഹരി നിക്ഷേപങ്ങളും മറ്റു ക്രയവിക്രയങ്ങളും എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകും. ഇതോടെ എ.യു സ്‌മാൾ ഫിനാൻസ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് നേരിട്ട് മോത്തിലാൽ ഒസ്‌വാളിന്റെ റൈസ് ആപ്പുമായി ബന്ധിപ്പിക്കാൻ സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |