SignIn
Kerala Kaumudi Online
Wednesday, 17 June 2026 3.52 AM IST

ഡോ.സെബാസ്റ്റ്യൻ ജോസഫിന്റെ പുസ്‌തകം പുറത്തിറക്കി

muthoot-finance

തിരുവനന്തപുരം: അഡ്വ.ഡോ.സെബാസ്റ്റ്യൻ ജോസഫിന്റെ 'പ്രിൻസിപ്പൽസ് ഒഫ് പ്രൊഫെഷണൽ എക്‌സലൻസ് ലീഗലി അച്ചീവ്ഡ്' എന്ന പുസ്തകം മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് പ്രകാശനം ചെയ്തു. സുപ്രീം കോടതി അഭിഭാഷകനും പ്രവാസി ഗ്ലോബൽ ലീഗൽ മിഷൻ ചെയർമാനുമാണ് ഗ്രന്ഥകാരൻ. ചടങ്ങിൽ ഡോ. കായംകുളം യൂനുസ്, ഡോ. ഡാർലി ഉമ്മൻ കോശി, ഷെവലിയാർ ഡോ. കോശി, ജോൺ മുണ്ടക്കയം, എലിസബത്ത് ജേക്കബ്ബ് (മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ) തുടങ്ങിയവർ പങ്കെടുത്തു.
യുവപ്രോഫഷണലുകളെയും സംരംഭകരെയും പ്രചോദിപ്പിക്കുന്നതാണ് ഈ പുസ്തകമെന്ന് സാഹിത്യകാരൻ ഡോ. കായംകുളം യൂനുസ് പറഞ്ഞു. അതിവേഗം മാറുന്ന ലോകത്ത് നീതിബോധം, നേതൃത്വമികവ് എന്നിവയുടെ പ്രസക്തി ഡോ. ഡാർലി ഉമ്മൻ കോശി ചൂണ്ടിക്കാട്ടി. മൂല്യധിഷ്ഠിതമായ പ്രൊഫഷണൽ വളർച്ചയുടെയും നിരന്തരമായ പഠനത്തിന്റെയും ആവശ്യകത ഷെവലിയാർ ഡോ. കോശി എടുത്തു പറഞ്ഞു. മികച്ചവിജയം കൈവരിക്കാൻ സത്യസന്ധതയുടെയും നിയമാവബോധത്തിന്റെയും അനിവാര്യതയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360