
കൊച്ചി: ഭവനവായ്‌പാ കുടിശിക തീർക്കാൻ ആശ്വാസ് 2026 പദ്ധതി സംസ്ഥാന ഹൗസിംഗ് ഫെഡറേഷൻ (ഹൗസ്‌ഫെഡ്) നടപ്പാക്കും. ജൂൺ ഒന്നിനാരംഭിച്ച പദ്ധതി ആഗസ്‌റ്റ് 31 വരെ നീളുമെന്ന് ചെയർമാൻ കെ.സി. അബു അറിയിച്ചു.
320 കോടി രൂപയുടെ കുടിശികയാണ് നിലവിലുള്ളത്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പലിശയിൽ 10 മുതൽ 50 ശതമാനം വരെ കിഴിവും പിഴപ്പലിശ പൂർണമായി ഒഴിവാക്കുകയും ചെയ്യും. കുടിശികയുടെ 75 ശതമാനം അടയ്‌ക്കുന്നവർക്ക് പലിശയിൽ 25 ശതമാനം ഇളവുണ്ട്.
ഒറ്റത്തവണ തീർപ്പാക്കൽ പ്രകാരം അഞ്ചുവർഷത്തിനിടെ 13.02 കോടി രൂപയുടെ ഇളവ് നൽകി. ഇതുമൂലം ജപ്‌തി പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞു. പ്രാഥമികസംഘങ്ങൾ വഴി വീട് നിർമ്മാണത്തിന് 20 ലക്ഷം രൂപ വരെയും അറ്റകുറ്റപ്പണികൾക്ക് 10 ലക്ഷം രൂപയും വരെയാണ് വായ്‌പ നൽകുന്നത്. കോർപ്പറേഷൻ പരിധിയിൽ നേരിട്ട് വായ്‌പ നൽകാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |