SignIn
Kerala Kaumudi Online
Tuesday, 25 August 2026 7.22 AM IST

ഗവ. യു.പി. സ്‌കൂളിലെ പരിസരത്തെ അനധികൃത പാർക്കിംഗ്  ഗതാഗത തടസത്തിന് കാരണമാകുന്നു

parking-
മാനന്തവാടി ഗവ. യു.പി. സ്‌കൂളിലെ മുൻഭാഗത്തെ റോഡിലെ ഗതാഗത കുരുക്ക്

മാനന്തവാടി: സ്‌കൂൾ റോഡിലെ അനധികൃത പാർക്കിംഗ് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. മാനന്തവാടി
ഗവ. യു.പി. സ്‌കൂളിലെ മുൻഭാഗത്തെ റോഡിലാണ് അനധികൃതപാർക്കിംഗ് തകൃതയായി നടക്കുന്നത്. പേരിന് പോലും ഈ ഭാഗത്ത് ട്രാഫിക് പൊലീസിന്റെ പരിശോധന ഇല്ലാത്തതിനാൽ ഗതാഗതക്കുരുക്ക് നിത്യ സംഭവമായി മാറുകയാണ്. യു.പി സ്‌കൂളിന് പുറമേ വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, പൊതുമരാമത്ത് ഓഫീസ് എന്നിവയക്ക് മുന്നിലും പാർക്കിംങ്ങാണ്. ഇരുഭാഗത്തും വാഹന പാർക്കിംഗ് ഉള്ളതിനാൽ സ്‌കൂൾ ബസ് പോലും തിരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അതോടൊപ്പം തന്നെ ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായതിനാൽ തന്നെ ചെറിയ കുട്ടികൾ ഉൾപ്പെടെ കാൽനടയായും മറ്റുമാണ് ഇതിലൂടെ സഞ്ചരിക്കുന്നത്. വാഹനങ്ങൾ വരുമ്പോൾ ഒരു ഭാഗത്തും മാറി നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ചൊവ്വ ഉച്ചയോടെ ഈ റോഡിൽ അനധികൃതമായി കാറുകൾ ഉൾപ്പെടെ പാർക്കു ചെയ്തതിനാൽ ഗതാഗത തടസമുണ്ടായി. ഇവിടെ ഗതാഗത തടസമാകുന്നതോടെ മെഡിക്കൽ കോളേജിലേക്ക് രോഗികളേയും മറ്റുമായി എത്തുന്ന ആംബുലൻസ് ഉൾപ്പെടെ കുരുക്കിൽപ്പെടുകയാണ്. നോപാർക്കിംഗ് ബോർഡുകൾ ഉണ്ടെങ്കിലും ബോർഡിന് മുന്നിൽ തന്നെയാണ് പാർക്കിംഗ്. അടിയന്തിരമായി നഗരസഭാ അധികൃതർ ആവശ്യമായ പാർക്കിംഗ് സൗകര്യമൊരുക്കണമെന്നും അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിനായി ട്രാഫിക് പൊലീസ് പരിശോധന കർശനമാക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL