സുൽത്താൻ ബത്തേരി: നൂൽപ്പുഴ കല്ലൂർ 67ലെ പണപ്പാടി കാട്ടുനായ്ക്ക ഉന്നതിയിലെ കുഞ്ഞിമാളുവും കുടുംബവുമാണ് വീട് നിർമാണം കഴിയാത്തതിനാൽ ചോർന്നൊലിക്കുന്ന കൂരക്കുള്ളിൽ ദുരിതാവസ്ഥയിൽ കഴിയുന്നത്. രണ്ട് വർഷം മുമ്പാണ് വീടിന്റെ നിർമ്മാണം ആരംഭിച്ചത്. ഉണ്ടായിരുന്ന വീട് പൊളിച്ചാണ് പുതിയ വീടിന്റെ നിർമ്മാണം പി.എം ജന്മംപദ്ധതി പ്രകാരം ആരംഭിച്ചത്. മേൽക്കൂരയുടെ വാർപ്പ് കഴിഞ്ഞതല്ലാതെ മറ്റ് പ്രവർത്തികളൊന്നും നടന്നിട്ടില്ല. തേപ്പും, വാതിലുകളും ജനലകളും സ്ഥാപിക്കലും, ശൗചാലയ നിർമ്മണവും ഇനി നടക്കാനുമുണ്ട്. വാതിലുകൾ സ്ഥാപിക്കാത്തതിനാൽ വീടിനുള്ളിൽ താൽക്കാലികമായി
താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കുഞ്ഞിമാളുവും ഭർത്താവ് വിനീഷും. സമീപത്ത് കെട്ടിയുണ്ടാക്കിയ പ്ലാസ്റ്റിക്ക് കൂരയിൽ മഴ പെയ്താൽ ചോർന്നൊലിക്കും. നിർമ്മാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കരാറുകാരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും ലഭിക്കാറില്ലെന്നും എത്രയും വേഗം വീട് നിർമ്മാണം പൂർത്തീകരിക്കണമെന്നുമാണ് ആവശ്യം. അതേസമയം തൊഴിലാളികളെ കിട്ടാത്തതും ഫണ്ട് കിട്ടാനുള്ള താമസവുമാണ് നിലവിലെ പ്രതിസന്ധിയെന്നും വീട് നിർമ്മാണം ഉടൻ തന്നെ പുനരാരംഭിച്ച് വേഗത്തിൽ പൂർത്തീകരിക്കുമെന്നുമാണ് കരാറുകാരൻ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |