SignIn
Kerala Kaumudi Online
Sunday, 26 July 2026 4.41 AM IST

അക്കിത്തം കവിതകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം

sk-vasanthan

തൃശൂർ: മഹാകവി അക്കിത്തത്തിന്റെ കവിതകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് പ്രശസ്ത നിരൂപകനും എഴുത്തുകാരനുമായ ഡോ. എസ്.കെ. വസന്തൻ. തൃശൂർ സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ നടന്ന അക്കിത്തം ജന്മശതാബ്ദി സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങമ്പുഴയുടെ ശൈലീസ്വാധീനത്തിൽപ്പെടാതെ സ്വന്തമായ കവിത്വബോധത്തോടെ രചനകൾ നടത്തിയ അപൂർവം കവികളിൽ ഒരാളാണ് അദ്ദേഹമെന്നും കൂട്ടിച്ചേർത്തു. അഡ്വ. പി. പരമേശ്വരൻ അദ്ധ്യക്ഷനായി. ആഘോഷ പരിപാടികൾക്കായി സി. രാധാകൃഷ്ണൻ ചെയർമാനും ഡോ. വടക്കുമ്പാട് നാരായണൻ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ഡോ. വടക്കുമ്പാട് നാരായണൻ, എൻ. ഹരീന്ദ്രൻ, ടി.എസ്. നീലാംബരൻ, ശ്രീദേവി ഹരി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL