കൊടുവള്ളി: കൊടുവള്ളി നിയോജക മണ്ഡലത്തിൽ പി.കെ. ഫിറോസ് എം.എൽ.എ നടപ്പാക്കുന്ന ' കൊടുവള്ളിക്ക് എ.ഐ യുഗം - എംബാർക് ' പദ്ധതി പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. പി. കെ. ഫിറോസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.എം. ഉമ്മർ, കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിപി ലൈല, റസീന സിയാലി , സൂപ്പർ സൗദ, സജീന, സഫിയ മുഹമ്മദ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. ഹുസൈൻ , കൊടുവള്ളി എ ഇ ഓ രശ്മി തുടങ്ങിയവർ പ്രസംഗിച്ചു. എഡാപ്റ്റ് സി. ഇ.ഒ ഉമ്മർ അബ്ദുൽസലാം, നോട്ടാ ഐസി.ഇ.ഒ എം. പി. അൻസാർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഹയർസെക്കൻഡറി സ്കൂൾ റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ എസ്. സുധ സ്വാഗതവും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |