
കൊച്ചി: കുസാറ്റ് ന്യൂറോ സയൻസ് പഠന കേന്ദ്രത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 14 മുതൽ 16 വരെ നടക്കുന്ന രാജ്യാന്തര കോൺഫറൻസിനോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബുമായി ചേർന്ന് സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മത്സരങ്ങൾ നടത്തും. തലച്ചോറിന്റെ ആരോഗ്യം, മാനസികാരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവബോധം വളർത്തുകയാണ് ലക്ഷ്യം. ഷോർട്ട് വീഡിയോ, റീൽസ്, സ്റ്റിൽ മോഡൽ നിർമ്മാണം, പോസ്റ്റർ രചന, പെയിന്റിംഗ് എന്നീ വിഭാഗങ്ങളിലായി ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ ഉണ്ടാകും. മികച്ച രചനകൾ കോൺഫറൻസിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ഉൾപ്പെടുത്തും. വിവരങ്ങൾക്ക്: ictn2026.cusat.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |