മൂവാറ്റുപുഴ: എട്ടു വയസുകാരനെ 21കാരി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമാണെന്ന് മൂവാറ്റുപുഴ പോക്സോ കോടതി കണ്ടെത്തി. 2021 ഏപ്രിൽ 15 മുതൽ മേയ് ഒന്നുവരെ കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്നാരോപിച്ച് 2022 സെപ്തംബറിലാണ് ഉരുളൻതണ്ണി സ്വദേശിയായ അമ്മ പരാതി നൽകിയത്. അന്വേഷണത്തിൽ പരാതി വ്യാജമാണെന്നു കുട്ടമ്പുഴ പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് കോടതി തള്ളിയത്. കുട്ടിയുടെ ബന്ധുവിനെതിരെ യുവതി പീഡന പരാതി നൽകിയതിന്റെ വിരോധത്തിലാണ് ഈ ആരോപണം ഉന്നയിച്ചതെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെയും അമ്മയുടെയും മൊഴികളിലെ വൈരുദ്ധ്യവും പോക്സോ സ്പെഷ്യൽ ജഡ്ജി എ. സമീർ വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |