SignIn
Kerala Kaumudi Online
Sunday, 26 July 2026 5.26 AM IST

ചോരുന്ന മുറിയിലിരുന്ന് ചോരാത്ത ആഗ്രഹങ്ങളോടെ മയൂരി

may
പനമരം പുളിമരം ഉന്നതിയിൽ പണിതീരാത്ത വീടിന്റെ കോൺക്രീറ്റ് ചോർന്നൊലിക്കുന്ന ഭാഗത്ത് പാത്രം വെച്ചുകൊണ്ട് പഠിക്കുന്ന മയൂരി. ഫോട്ടോ അനന്തു ആരിഫ

പനമരം: '' ചെറിയൊരു മഴ പെയ്താൽ പോലും ഞങ്ങളുടെ വീടിന്റെ മുറികളിലെല്ലാം വെള്ളം വീഴും. പുസ്തകം നനയാതിരിക്കാൻ അമ്മ വെള്ളംവീഴുന്നിടത്ത് പാത്രം വച്ചു തരും. അങ്ങനെ ഇരുന്നാണ് ഞാൻ പഠിക്കുന്നത്.

പഠിച്ച് എനിക്കൊരു ടീച്ചറാകണം' പണിതീരാത്ത ചോർന്നൊലിക്കുന്ന വീട്ടിലിരുന്ന് പനമരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മൂന്നാം ക്ലാസുകാരി മയൂരി കൃഷ്ണ പറഞ്ഞു. പനമരം 15 -ാം വാർഡിലെ പുളിമരം ഉന്നതിയിലെ അഖില മനോജ് ദമ്പതികളുടെ മകളാണ് മയൂരി. അഞ്ചു വർഷം മുമ്പ് ലൈഫ് മിഷൻ പദ്ധതിയിലൂടെഇവർക്ക് വീട് ലഭിക്കുന്നത്. എന്നാൽ വീട് നിർമാണം പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങി. ഇതോടെ ചേട്ടൻ അനൂപും മുത്തശ്ശൻ വെള്ളനും, മുത്തശ്ശി അമ്മിണിയും അടങ്ങുന്ന മയൂരിയുടെ ആറംഗ കുടുംബം ചോർന്നൊലിക്കുന്ന വീട്ടിൽ താമസിക്കേണ്ട ഗതികേടില്ലായി.

വീട്ടിലേക്ക് കയറാൻ പടവ് പണിതിട്ടില്ല. വെള്ളനും അമ്മിണിയും ഇപ്പോൾ ഷെഡിലാണ് താമസം. മഴ പെയ്യുമ്പോൾ ചോർച്ചയില്ലാത്ത ഏതെങ്കിലും മൂലയിൽ ഇവർ ഷീറ്റ് വിരിച്ച് അന്തിയുറങ്ങും. അടുക്കളയിൽ ഒരു അടുപ്പ് നിർമ്മിച്ചു നൽകിയിട്ടില്ല. വീടിന് ഒരു വാതിൽ മാത്രമാണ് വച്ചുനൽകിയിട്ടുള്ളത്. ബാത്രൂം സൗകര്യമോ കൃത്യമായ വൈദ്യുതി കണക്ഷനോ ഇല്ല. ഇലക്ട്രിക് പോസ്റ്റിൽ നിന്നും സ്വന്തമായി തുക മുടക്കി വയർ വലിച്ച് ഒരു ബൾബ് മാത്രമാണ് നിലവിൽ കത്തിക്കുന്നത്. കൂളിമുറി പ്ലാസ്റ്റിക് ഷീറ്റും കവറും പഴംത്തുണിയും കൊണ്ട് വലിച്ചുകെട്ടിയതാണ്. കക്കൂസിൻറെ കാര്യമാണ് ദുരിതം. വെളിച്ചം വരുന്നതിന് മുന്നെ പാടത്തോ റോ‌ഡ് വക്കത്തോ പോയി വരണം. മഴപെയ്യുമ്പോൾ പുസ്തകത്തിൽ വെള്ളംവീഴാതെ പഠിച്ച് മുന്നേറാൻ ഒരു വീടുവെണമെന്ന ആഗ്രഹം മാത്രമാണ് മയ്യൂരിക്കുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL