പുൽപ്പള്ളി: ബി.ജെ.പിയുമായി സഹകരിച്ച് ഭരണം തുടരുന്ന പൂതാടി പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ഇടതുപക്ഷത്തോട് ഇടഞ്ഞുനിൽക്കുന്ന സി.പി.എം അംഗങ്ങളായ എ.വി. ജയനും എ.എം. പ്രസാദും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ മതേതര മൂല്യങ്ങൾ കാറ്റിൽപ്പറത്തിയാണ് ഭരണസമിതി ബി.ജെ.പിയുമായി പരസ്യകൂട്ടുകെട്ടുമായി മുന്നോട്ടുപോകുന്നതെന്നും ഇരുവരും ആരോപിച്ചു. ആസൂത്രണസമിതി ഉപാധ്യക്ഷന്റെ തിരഞ്ഞെടുപ്പ്, താൽക്കാലിക നിയമനങ്ങൾ, ഗാന്ധിനഗർ വാർഡിലെ എ.ഡി.എസ് തിരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളിലെല്ലാം ഭരണനേതൃത്വം ബി.ജെ.പിയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ആറുമാസത്തിനുള്ളിൽ 32 ഭരണസമിതി യോഗങ്ങൾ നടത്തിയെന്നല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്ന ഒരു കാര്യവും നടപ്പിലായിട്ടില്ലെന്ന് വിമതർ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |