കൽപ്പറ്റ: മഹാറാണിക്ക് എതിർവശത്തെ കടയുടെ മുൻപിലേക്കാണ് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറിയത്.
വ്യാഴാഴ്ച രാത്രി 11:30 യോടെയായിരുന്നു അപകടം. റോഡരികിലെ ലോ മാസ്റ്റ് ലൈറ്റും ബി.എസ്.എൻ.എൽ ടെലഫോൺ പോസ്റ്റും ഇടിച്ച് തകർത്തു. പ്രദേശത്തെ വൈദ്യുതി വിതരണവും ഇന്റർനെറ്റ് സംവിധാനവും തകരാറിലായി. അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു. മറ്റൊരു വാഹനവുമായി കൂട്ടിയിടി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു എന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി.
കർണാടകയിൽ നിന്നും കോഴിക്കോട്ടേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |