SignIn
Kerala Kaumudi Online
Sunday, 26 July 2026 4.40 AM IST

ഗോത്ര വിദ്യാ‌ത്ഥി മനുവിന്റെ മരണം ; ഡി.വൈ.എഫ്.ഐ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

dyfi-
ബത്തേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് കൊണ്ട് തടഞ്ഞപ്പോൾ.

സുൽത്താൻ ബത്തേരി: ഗോത്ര വിദ്യാർത്ഥി മനുവിന്റെ മരണം പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥ കാരണമാണെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി. എ.കെ.ജി. ജംഗ്ഷനിൽനിന്ന് പ്രകടനവുമായി എത്തിയ പ്രവ‌ത്തകരെ സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് വെച്ച് തടഞ്ഞു. അതിനിടെ പൊലീസും പ്രവ‌ത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മീനങ്ങാടി എസ്.ഐ. അഭിഷേകിനും ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജംഷീറിനും പരിക്കേറ്റു. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസീസ് മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം ഷിജിഷിബു അദ്ധ്യക്ഷത വഹിച്ചു. ജോബിൻസൺ ജെയിംസ് അർജുൻ ഗോപാൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് കെ.ആർ. ജിതിൻ സ്വാഗതവും കെ.വി. അനീഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL