
തൃശൂർ: സെൻസസ് പ്രവർത്തനങ്ങൾ സുതാര്യവും ശാസ്ത്രീയവുമാക്കണമെന്നും, അതിൽ ജാതി തിരിച്ചുള്ള കണക്കെടുപ്പ് അനിവാര്യമാണെന്നും അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.ആർ. സുരേഷ്. അഖില കേരള എഴുത്തച്ഛൻ സമാജം അവണൂർ ശാഖയുടെ വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് വി.ബി. മുകുന്ദൻ അദ്ധ്യക്ഷനായി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ. ജയറാം, ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ ടി. മേപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ എ. ബാബുരാജ്, താരാഭായ്, ടി.കെ. ഗിരീഷ് കുമാർ, വി.ബി. കൃഷ്ണകുമാർ, ഉഷ വിജയൻ, ജലജ വേണുഗോപാൽ, എം.എൻ. മോഹൻ കുമാർ, വി.എൻ. മണികണ്ഠൻ, ധന്യ രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |