SignIn
Kerala Kaumudi Online
Thursday, 24 September 2026 1.28 AM IST

നാരായണ ഭട്ടതിരി സ്മൃതി പുരസ്‌കാരം

d

വടക്കാഞ്ചേരി: കേരളവർമ്മ പൊതുവായനശാലയും വി.കെ. നാരായണ ഭട്ടത്തിരിസ്മാരക ട്രസ്റ്റും സമ്മാനിക്കുന്ന ഭട്ടതിരി സ്മൃതി പുരസ്കാരം സാഹിത്യകാരൻ വൈശാഖന്. 27ന് കാലത്ത് 10.30ന് കേരള വർമ്മ ആലോചനാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് സമ്മാനിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ ജഡ്ജ് എ.എം.ബഷീർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. ഗീത ദിവാകരൻ രചിച്ച കാലത്തിന്റെ കനൽ വഴികൾ എന്ന ചെറുകഥാസമാഹാരം നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ വൈശാഖന് നൽകി പ്രകാശനം ചെയ്യുമെന്ന് ലൈബ്രറി പ്രസിഡന്റ്‌ വി.മുരളി, സെക്രട്ടറി ജി.സത്യൻ, ഭട്ടതിരിട്രസ്റ്റ് മെമ്പർ അജയ് ചന്ദ്രശേഖരൻ എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL