
തൃശൂർ: കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ പ്രിയദർശിനിയാത്ര നൂറുനാൾ പിന്നിടുമ്പോൾ ജില്ലയിൽ പദ്ധതി സൂപ്പർ ഹിറ്റ്. യാത്രക്കാരിൽ 30- 40 ശതമാനം വരെ വർദ്ധനവുണ്ട്. ജില്ലയിലെ ഏഴ് ഡിപ്പോകളിൽ ആറും നൂറുനാളിൽ ഒരുകോടിയടിച്ചു. പുരുഷയാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സിയുടെ കണക്കിൽ വ്യക്തം.
ചാലക്കുടിയിൽ 2.96, ഗുരുവായൂരിൽ 1.78, പുതുക്കാട് 1.82, കൊടുങ്ങല്ലൂരിൽ 1.82, തൃശൂരിൽ 2.43, മാളയിൽ 1.94 കോടിയാണ്. ഇരിങ്ങാലക്കുടയിൽ 62 ലക്ഷവുമാണ് വരുമാനം.
ചാലക്കുടിയിൽ 2.35, ഗുരുവായൂരിൽ 5.35, ഗുരുവായൂരിൽ 9.42, തൃശൂരിൽ 6.5,
മാളയിൽ 9.9, ഇരിങ്ങാലക്കുടയിൽ 2.59 ലക്ഷം എന്നിങ്ങനെയാണ് സൗജന്യയാത്ര ചെയ്ത വനിതകളുടെ എണ്ണം.
റെക്കാഡ് നേട്ടം ചാലക്കുടിക്ക്
പ്രിയദർശിനിയിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയത് ചാലക്കുടി. 2,34,955 സൗജന്യയാത്ര നൽകിയിലൂടെ സർക്കാരിൽ നിന്നും 2,96,68,977 രൂപയാണ് സമാഹരിച്ചത്. പ്രതിദിനം 13000 - 14000 പേർ മാത്രം യാത്ര ചെയ്ത സ്ഥാനത്ത് ശരാശരി 20,000 ഓളം യാത്രക്കാരാണ് ചാലക്കുടിയിൽ നിന്നും ഇപ്പോൾ സഞ്ചരിക്കുന്നത്. ചാലക്കുടി - തൃശൂർ ചെയിൻ സർവീസുകളിലായി 30റൗണ്ട് ട്രിപ്പുകൾ, ചാലക്കുടി - അതിരപ്പിള്ളി റൂട്ടിൽ 28റൗണ്ട് ട്രിപ്പ്, ചാലക്കുടി - മലക്കപ്പാറ റൂട്ടിൽ എട്ട് റൗണ്ട് ട്രിപ്പ് എന്നിങ്ങനെയാണ് പ്രിയദർശിനി ബസുകളുള്ളത്.
മൂന്നാർ ട്രിപ്പുള്ള കൊടുങ്ങല്ലൂർ
മൂന്നാറിലേക്കുള്ള ഏറ്റവും ദൈർഘ്യമേറിയ പ്രിയദർശിനി സർവീസ് നടത്തുന്ന കൊടുങ്ങല്ലൂരിൽ ആകെ 15 സർവീസുകളിലായി 7,03,372 വനിതകൾ യാത്ര ചെയ്തപ്പോൾ 1,82,39530 രൂപ സമാഹരിക്കാനായി. കാക്കനാട്, ചേർത്തല, ഗോശ്രീപാലം വഴി എറണാകുളം ജെട്ടി, വരാപ്പുഴ വഴി എറണാകുളം, തൃശൂർ മെഡി.കോളേജ്, ആലുവ തുടങ്ങിയിടങ്ങളിലേക്കാണ് സർവീസുകളുള്ളത്. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ മുൻപ് 7000 - 9000 വരെയായിരുന്നു യാത്രക്കാരെങ്കിൽ ഇപ്പോൾ സ്ത്രീയാത്രക്കാരുടെ എണ്ണം മാത്രം 8000 - 11,000 ആണ്. ചില ദിവസങ്ങളിൽ ഇത് 12,000 ഓളമാകും.
മറ്റിടങ്ങളിലും നേട്ടം
ഗുരുവായൂരിന് 5,34,870 സ്ത്രീയാത്രക്കാരിലൂടെ 1,78,49,418 രൂപ വരുമാനം നേടാനായി. പുതുക്കാട് നിന്നും 9,41,822 വനിതാ യാത്രക്കാരാണ് പ്രിയദർശിനി യാത്ര നടത്തിയത്. ഇതിലൂടെ 1,82,25,137 സമാഹരിക്കാനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |