
തൃശൂർ: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വ്യാപകമായി പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഇന്ന് കില മാർച്ച് സംഘടിപ്പിക്കും. യു.ഡി.എഫ് സർക്കാർ കഴിഞ്ഞ നാല് മാസത്തിനിടെ യു.ഡി.എഫ് - എം.എസ്.എഫ് പ്രവർത്തകരെ തിരുകിക്കയറ്റിയെന്നാണ് ഡി.വൈ.എഫ്.ഐ ആരോപണം. കൃത്യമായ പരീക്ഷയും അഭിമുഖവും വഴി കരാർ ജോലി നേടിയ യോഗ്യരായ ഉദ്യോഗാർത്ഥികളെ കാലാവധി തികയും മുമ്പ് പിരിച്ചുവിട്ടാണ് ഈ സ്വജനപക്ഷപാതമെന്നും, ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |