SignIn
Kerala Kaumudi Online
Monday, 21 September 2026 1.35 AM IST

യു.പി.ഐ നിരക്കുവർദ്ധന: തിരിച്ചടിയെന്ന് കെ.ടി.ജി.എ

d

തൃശൂർ: ഡിജിറ്റൽ പണമിടപാടുകളിൽ കച്ചവടക്കാരിൽ നിന്ന് ഒക്ടോബർ 15മുതൽ 0.4% + ജി.എസ്.ടി നിരക്കിൽ ഫീസ് ഈടാക്കാനുള്ള തീരുമാനം ടെക്‌സ്റ്റൈൽ മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് കേരള ടെകസ്റ്റൈൽസ് ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ. ചെറുകിട സ്ഥാപനങ്ങൾക്കും എം.ആർ.പി വിലയിൽ സാധനങ്ങൾ വിൽക്കാൻ ബാദ്ധ്യസ്ഥരായ റീട്ടെയിൽ വസ്ത്രവ്യാപാരികൾക്കും അധിക ബാദ്ധ്യത വരുന്നത് താങ്ങാനാകില്ല. സർവീസ് ചാർജ് ഭയന്ന് ഉപഭോക്താക്കൾ ഡിജിറ്റൽ ഇടപാടുകളിൽ നിന്ന് പിന്മാറി വീണ്ടും പണമിടപാടുകളിലേക്ക് മടങ്ങുന്നത് രാജ്യത്തെ ഡിജിറ്റൽ വിപണിയുടെ വളർച്ചയെത്തന്നെ പിന്നോട്ടടിക്കും. വ്യാപാര മേഖലയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാരും ബന്ധപ്പെട്ട അധികാരികളും വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL