
തൃശൂർ: അപ്രഖ്യാപിത പവർകട്ട് ഏർപ്പെടുത്തിയ നടപടിയിൽ വൈദ്യുതി ബോർഡിന് ജാഗ്രതക്കുറവുണ്ടായെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് @100 സംസ്ഥാന സമിതി. സർക്കാരിന്റെ പുതിയ ഉത്തരവുകൾക്ക് കാത്തുനിൽക്കാതെ കൃത്യമായി വൈദ്യുതി വിതരണം നടത്താനാവശ്യമായ സാമ്പത്തിക സ്രോതസും വിദഗ്ദ്ധ സംഘവും ബോർഡിനുണ്ടെന്നും ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതി നവീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കോർ കമ്മിറ്റി വൈസ് ചെയർമാൻ ഇ.കെ. ശ്രീനിവാസൻ അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ ടോമി മാത്യു, വിൻസെന്റ് പുത്തൂർ, കെ. കൃഷ്ണകുമാർ, യു.എ.മജീദ്, എൻ.ടി.കെ.ശ്രീധരൻ, ബെന്റ്‌ലി പിൻഹീറോ, പി.എസ്.ബാബു, മുസാഫർ, പ്രൊഫ. കെ.അജിത, കോർഡിനേറ്റർ ജോൺസൺ പി.ജോൺ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |