
മാള: കുഴൂർ വാദിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പത്താമത് നാടകരാവിന് ഇന്ന് തിരശീല ഉയരും. കുഴൂർ ഗവ.ഹൈസ്‌കൂൾ മൈതാനത്തിൽ അന്തരിച്ച നടനവിസ്മയം ഭരത് സലീം കുമാറിന്റെ പേരിൽ പ്രത്യേകം ഒരുക്കിയ വേദിയിലാണ് നടക്കുന്നത്. 27വരെ നടക്കുന്ന നാടകരാവിൽ വൈകിട്ട് 7.30നാണ് നാടകങ്ങൾ നടക്കുക. പരിപാടികളുടെ ഭാഗമായി ചികിത്സാ സഹായ വിതരണം, ആദരണീയം എന്നിവയും ഉണ്ടാകുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് ടി.എസ്.പുഷ്പൻ, ജനറൽ സെക്രട്ടറി ബെന്നി ജോർജ്, ട്രഷറർ പി.ആർ.അജിത്ത്കുമാർ, ചെയർമാൻ കെ.എസ്.മുരളീധരൻ എന്നിവർ അറിയിച്ചു. ഇല, ഒരു സുന്ദര ദിവസം, ഭൂട്ടാനി, തിര, പടയോട്ടം, ഒരുക്കം, ചൊറിയൻ പുഴു യുദ്ധം എന്നീ നാടകങ്ങൾ അരങ്ങിലെത്തും. സമാപന സമ്മേളനം 27ന് മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |