പോത്തൻകോട്: നിയന്ത്രണം തെറ്റിയ കാർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി ബസ് കാത്തുനിന്ന മൂന്നുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി വെങ്കിടേഷിനെ (25) തിരുവനന്തപുരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ വൃദ്ധയ്ക്കും മറ്റൊരാൾക്കും പരിക്കേറ്റു. ഇവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇന്നലെ വൈകിട്ട് 4ഓടെയാണ് എം.സി റോഡിൽ നാലാഞ്ചിറയ്ക്കും മണ്ണന്തല ജംഗ്ഷനുമിടയിൽ കോട്ടമുകളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ ഇടിച്ചുകയറിയത്. മണ്ണന്തലയിൽ നിന്ന് നാലാഞ്ചിറ ഭാഗത്തേക്ക് വന്ന കൊട്ടാരക്കര സ്വദേശികളായ അമ്മയും മകളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർക്കും പരിക്കുണ്ട്. മണ്ണന്തല പൊലിസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |