കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് നെയ്യാറ്റിൻകര ഗ്രൂപ്പിന് കീഴിലെ ക്ഷേത്രങ്ങളിൽ നിന്ന് സ്വർണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട് തേടി.
നെയ്യാറ്റിൻകര മേഖലയിലെ 20 ക്ഷേത്രങ്ങളിൽ നിന്ന് സ്വർണം, വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് തിരുവനന്തപുരം സ്വദേശി എ.എസ്. അഖിലിന്റെ ഹർജിയിലെ ആരോപണം. തിരുവാഭരണം കമ്മിഷണർ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഹർജിയെന്നും വിശദീകരിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |