
കൊല്ലം: പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലായ് 8ന് സ്കൂൾ വിദ്യാർത്ഥികൾക്കായി അച്ചാണി കെ.രവീന്ദ്രനാഥൻ നായർ സ്മാരക ചിത്രരചനയും കാരിക്കേച്ചർ മത്സരവും സംഘടിപ്പിക്കുന്നു. പബ്ലിക് ലൈബ്രറിയിലെ ക്വയിലോൺ ആർട്ട് ഗാലറിയിൽ രാവിലെ 10ന് നടക്കുന്ന മത്സരത്തിൽ എൽ.പി, യു.പി, എച്ച്.എസ്.എസ് വിഭാഗത്തിലെ കുട്ടികൾക്ക് പങ്കെടുക്കാം. എച്ച്.എസ് വിഭാഗത്തിൽ കെ.രവീന്ദ്രനാഥൻ നായർ കാരിക്കേച്ചറാണ് വിഷയം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും മെഡലും തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. സ്കൂൾ ഐഡന്റിറ്റി കാർഡുമായെത്തണം. ഫോൺ: 9497780029.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |