
ആറ്റിങ്ങൽ: പനി വ്യാപകമായതോടെ ആറ്റിങ്ങൽ മേഖലയിലെ ആശുപത്രികളിൽ തിരക്ക് കൂടി. പ്രതിരോധ സംവിധാനം ഒരുക്കാൻ നഗരസഭാ ശ്രമം ആരംഭിച്ചു. ആറ്റിങ്ങലും സമീപ മേഖലകളിലും പനിബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.
സ്വകാര്യ ആശുപത്രികൾ പലതിലും ബെഡുകൾ ഒഴിവില്ലാത്ത അവസ്ഥയിലാണ്. പനിക്കെതിരെ ആറ്റിങ്ങൽ നഗരസഭ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും,ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിൽ പ്രതിരോധ മരുന്ന് വിതരണം നടത്തും.
കഴിഞ്ഞ ദിവസം നഗരസഭ കാര്യാലയത്തിൽ വിളിച്ചുചേർത്ത ഡോക്ടർമാരുടെയും,ആരോഗ്യ പ്രവർത്തകരുടെയും യോഗത്തിൽ ആശുപത്രികളിൽ നടപ്പിലാക്കേണ്ട അടിയന്തര ക്രമീകരണങ്ങളെ കുറിച്ചും ചർച്ച ചെയ്തു. വാർഡുതല സാനിട്ടേഷൻ കമ്മിറ്റികളുടെയും നഗരസഭയുടെയും നേതൃത്വത്തിൽ കൊതുകുകളുടെ ഉറവിട നശീകരണം,മലിനജല നിർമ്മാർജ്ജനം,പൊതു ഓടകളും ജലാശയങ്ങളും വൃത്തിയാക്കൽ,കാടുകൾ വെട്ടി തെളിക്കൽ തുടങ്ങിയ പ്രവൃത്തികളും പൂർത്തിയാക്കി വരുന്നതായി നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.
വലിയകുന്ന് ഗവ.താലൂക്ക് ആശുപത്രിയിൽ മുൻപ് പ്രതിദിനം ഏകദേശം 1400 പേരായിരുന്നു ഒ.പിയിലെത്തിയിരുന്നത്
ഇപ്പോൾ ഒ.പിയിലെത്തുന്നത് - 1800 - 2000 ലധികം പേർ
പനിയും അനുബന്ധ രോഗങ്ങളുമായി മാത്രം ദിവസവും 800 ഓളം രോഗികളാണ് വലിയകുന്ന് താലൂക്കാശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നത്
ആറ്റിങ്ങൽ മേഖലലയിലെ സ്വകാര്യ ആശുപത്രികളിലും തിരക്കു കൂടിയിട്ടുണ്ട്
പ്രതിരോധം ശക്തം
തിങ്കളാഴ്ച മുതൽ പ്രതിരോധ മരുന്ന് വിതരണം ആരംഭിക്കും
അങ്കണവാടികൾ,റസിഡന്റ്സ് അസോസിയേഷനുകൾ,സന്നദ്ധ സംഘടനകൾ എന്നിവ കൂടാതെ ഹോമിയോ ഡിസ്പെൻസറി മുഖേനയും പ്രതിരോധ മരുന്ന് വിതരണം ചെയ്യും
സിദ്ധ,ആയുർവേദ ഡിസ്പെൻസറി കേന്ദ്രങ്ങളിൽ നിന്നും പ്രതിരോധ മരുന്നുകൾ ലഭിക്കും
പലതരം പനികളും പകർച്ചവ്യാധികളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലാവരും ആരോഗ്യവിഭാഗം നിർദ്ദേശിച്ചിട്ടുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ച് കൃത്യമായി മരുന്നു കഴിക്കണം
എം.പ്രദീപ്,ചെയർപേഴ്സൺ
ആറ്റിങ്ങൽ നഗരസഭ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |