ചെങ്ങന്നൂർ: കലയും സാഹിത്യവും മനുഷ്യജീവിതത്തെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. ദക്ഷിണേന്ത്യയിലെ എഴുത്തുകാരെയും ചലച്ചിത്രനാടക പ്രവർത്തകരെയും കലാകാരന്മാരെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന 14ാം പംപ സാഹിത്യോത്സവം ഉദ്ഘാടനം ആറാട്ടുപുഴ ഡി ചാർളി പമ്പ റെമിനിസൻസിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പുസ്തകങ്ങളാണ് സാംസ്കാരിക പാരമ്പര്യം നിലനിറുത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രമുഖ എഴുത്തുകാരെയും ചലച്ചിത്ര-നാടക പ്രവർത്തകരെയും കലാകാരന്മാരെയും ഒരേ വേദിയിൽ ഒരുമിപ്പിക്കുന്ന ‘പമ്പ – ഫെസ്റ്റിവൽ ഒഫ് ഡയലോഗ്സ്’ന്റെ 14-ാം പതിപ്പിനാണ് തുടക്കമായത്. ദക്ഷിണേന്ത്യൻ എഴുത്തുകാരുടെ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ റൈറ്റേഴ്സ് എൻസെംബിൾ ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മന്ത്രി പി.സി.വിഷ്ണുനാഥ് ഉൾപ്പെടെയുള്ള പ്ര മുഖർ ചടങ്ങിൽ പങ്കെടുത്തു. ഡോ.സി.എസ്. ലക്ഷ്മി, രാജ്യസഭാംഗവും എഴുത്തുകാരിയുമായ സൽമ , കവി അൻവർ അലി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ പ്രമുഖ എഴുത്തുകാർ, കവികൾ, വിവർത്തകർ, ചലച്ചിത്ര-നാടക പ്രവർത്തകർ, ഗവേഷകർ, കലാകാരന്മാർ എന്നിവർ മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കും. പ്രശസ്ത സംഗീതജ്ഞൻ ഗോപാലകൃഷ്ണൻ, പ്രശസ്ത കവിയും വിവർത്തകനുമായ കെ.രാജഗോപാൽ, മാലക്കര സെന്റ് തോമസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.ചാർലി ചെറിയാൻ, വെൻസെക് ചെയർമാൻ കോശി സാമുവൽ, എഴുത്തുകാരിയും പമ്പയുടെ ഡയറക്ടറും ക്യൂറേറ്ററുമായ കനക ഹാമ വിഷ്ണുനാഥ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |