മുതലമട: മുതലമട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ അന്തരിച്ച ചിറ്റൂർ മുൻ എം.എൽ.എ കെ.അച്യുതനെ അനുസ്മരിച്ചു. കെ.പി.സി.സി മെമ്പർ സജേഷ് ചന്ദ്രൻ കെ.അച്യുതൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.ബിജോയ് അദ്ധ്യക്ഷത വഹിച്ചു. എം.രാധാകൃഷ്ണൻ, എൻ.സേതു, ടി.അമാനുള്ള, കെ.ശിവദാസൻ, പി.ഗംഗാധരൻ, എൽ.സഹദേവൻ, എൻ.കെ.കൃഷ്ണൻ, ജി.അരുൺ പ്രകാശ്, കെ.ഉണ്ണികൃഷ്ണൻ, സി.വിഷ്ണു, ടി.ബാബു, എ.ഉദയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |