പെരിന്തൽമണ്ണ: പി.ടി അരുൺകുമാർ അനുസ്മരണ പരിപാടികളോടനുബന്ധിച്ച് പ്രശസ്ത ബാവുൾ ഗായിക ശാന്തിപ്രിയ പെരിന്തൽമണ്ണയിൽ ബാവുൾ സംഗീത പരിപാടി അവതരിപ്പിക്കും. ജൂലായ് 25ന് വൈകിട്ട് 3.30ന് പെരിന്തൽമണ്ണ കെ.ടി.നാരായണൻ സ്മാരക ടൗൺഹാളിൽ അനുസ്മരണ പരിപാടിക്ക് തുടക്കമാവും.ശാന്തിപ്രിയയുടെ പിതാവുകൂടിയായ എഴുത്തുകാരൻ കെ.ജെ ബേബിയുടെ മാവേലിമൺറം എന്ന പുസ്തകത്തെ അധികരിച്ച് ഫസൽറഹ്മാൻ രചിച്ച മാവേലിമന്റങ്ങൾ- കെ.ജെ.ബേബിയുടെ ആഖ്യാന ലോകങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും കെ.കൃഷ്ണൻകുട്ടി അനുസ്മരണവും വേദിയിൽ നടക്കും. ഈ വർഷത്തെ പി.ടി അരുൺകുമാർ പുരസ്‌കാരം സാമൂഹ്യ പ്രവർത്തകൻ കെ.ആർ രവിക്ക് സമർപ്പിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |