ബാലുശ്ശേരി: കേരളത്തിന് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന നിർദിഷ്ട എയിംസ് കിനാലൂരിൽ തന്നെ സ്ഥപിക്കണമെന്ന് ബാലുശ്ശേരിയിൽ ജനകീയ കൺവെൻഷൻ. കിനാലൂരിന് പുറത്തുള്ള മറ്റു സ്ഥലങ്ങളും എയിംസിനായി പരിഗണിച്ചു വരികയാണെന്ന് ചില കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതികരങ്ങളാണ് കൺവെൻഷൻ ചേരാൻ കാരണം. കിനാലൂരിൽ തന്നെ എയിംസ് സ്ഥാപിക്കാനായി നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും പ്രമേയം പാസ്സാക്കി അധികൃതർക്ക് അയച്ച് കൊടുക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയ അധികാരികൾക്ക് നിവേദനം സമർപ്പിക്കണമെന്നും കൺവെൻഷൻ തീരുമാനിച്ചു. ജില്ലയിലെ എം.പിമാർ, എം.എൽ.എ മാർ തുടങ്ങിയ ജനപ്രതിനിധികളുടെ കൂട്ടായ്മ സംഘടിപ്പിക്കും. ഇസ്മയിൽ കുറുമ്പൊയിൽ(ചെയർമാൻ), വൈശാഖ് കണ്ണോറ(ജനറൽ കൺവീനർ) എന്നിവർ മുഖ്യഭാരാവാഹികളായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
കൺവെൻഷനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മംഗൾദാസ് ത്രിവേണി , വി.എം. കമലാക്ഷി, ത്രിവേണി, ഇ. സുജാത, എം. ജയകൃഷ്ണൻ, പി. നാസർ, സിനി ജിനോ, ജില്ലാപഞ്ചായത്ത് മെമ്പർമാരായ എ.കെ. മണി, കെ. കെ. ശോഭ, പി.കെ. ബാബു ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിം കമ്മിറ്റി ചെയർമാൻ വൈശാഖ് കണ്ണോറ, വിവിധ സംഘടനാനേതാക്കളായ കെ.എം. ഉമ്മർ, ടി.കെ. സുമേഷ്, സാജിദ് കോറോത്ത്, പി. സുധാകരൻ, എൻ.പി. രാമദാസ്, എൻ. നാരായണൻ കിടാവ്, കെ. സുരേഷ് ബാബു, പി.ആർ. രഘൂത്തമൻ, കരുണൻ വൈകുണ്‌ഠം,ഷാനവാസ് കുറുമ്പൊയിൽ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ ഷാനവാസ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |