കോഴിക്കോട്: പരീക്ഷകൾ പോലും കാര്യക്ഷമമായി നടത്താൻ കഴിയാത്ത ഭരണകൂടമാണ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ചതെന്ന് എഴുത്തുകാരൻ എൻ. എസ്. മാധവൻ കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭരണകൂടത്തിന്റെ മിനിമം ഉത്തരവാദിത്വം പോലും കേന്ദ്ര സർക്കാർ നിറവേറ്റിയില്ല.നേപ്പാളിലെയും ബംഗ്ലാദേശിലേയും വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അതുപോലെ ഇന്ത്യയിലും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാവില്ല. ഭരണകൂടത്തെ സമരക്കാർ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് ഈ സർക്കാരിന്റെ പതിവാണെന്നും കർഷക സമരകാലത്തും സമാന സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് പല വിഷയങ്ങളിലും മൗനം പാലിച്ചിരുന്നവർ പോലും ഈ വിഷയത്തിൽ പ്രതികരിക്കുന്നതിലൂടെ ഭരണകൂടത്തിന്റെ വീഴ്ച വ്യക്തമായിരിക്കുകയാണ്. ഏറ്റവും കരുതലോടെ സമീപിക്കേണ്ട ജനവിഭാഗമാണ് വിദ്യാർത്ഥികൾ.അവരുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിന് പകരം അടിച്ചമർത്തൽ സമീപനം സ്വീകരിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും എൻ. എസ്. മാധവൻ കൂട്ടിച്ചേർത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |