SignIn
Kerala Kaumudi Online
Sunday, 26 July 2026 4.39 AM IST

കാലപഴക്കം ചെന്ന കെ.എസ്.ആർ.ടി.സി ബസിൽ  കുറ്റ്യാടി ചുരം കയറ്റം ആശങ്കയോടെ 

news-
കുറ്റ്യാടി വയനാട് ചുരം റോഡ്

കുറ്റ്യാടി: കാലപ്പഴക്കം ചെന്ന കെ.എസ്.ആർ.ടി.സി ബസുകൾ ചുരം കയറ്റത്തിനിടെ തകരാർ സംഭവിച്ച്

സർവ്വീസ് നിലയിക്കുന്നത് നിത്യസംഭവമാകുന്നു. കുടാതെ യാത്രക്കാരിൽ ഇത് അപകടഭീതിയുമുണ്ടാക്കുന്നു.

കാലപ്പഴക്കം ചെന്ന ബസുകളായതു കൊണ്ടാണ് പാതിവഴിയിൽ സർവീസ് നിലക്കുന്നതെന്ന് യാത്രക്കാർ പറയുന്നത്. 10 വർഷത്തിലേറെയായി തൊട്ടിൽപാലം ഡിപ്പോയിൽ പുതിയ ബസുകൾ ഒന്നും ലഭിച്ചിട്ടില്ല. 15 വർഷത്തിലേറെ പഴക്കമുള്ള ബസുകളാണ് ചുരം കയറുന്നത്. സ്വകാര്യ ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നില്ല. യാത്രക്കാരുടെ ഏക ആശ്രയം കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ്. കഴിഞ്ഞ ദിവസം അമിത ലോഡുമായി ചുരം കയറിയ ബസ് എട്ടാം വളവിൽ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ടിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടൽ കാരണം ബസ് ഭിത്തിയിൽ ഇടിപ്പിച്ച് നിർത്തുകയായിരുന്നു.

തൊട്ട് മുമ്പേ പോയ തകരാറിലായതിനെ തുടർന്ന് അതിലെ യാത്രക്കാരും ഈ ബസിൽ കയറുകയായിരുന്നു.

ബസുകളുടെ എണ്ണം കുറവും അമിത ലോഡും

ചുരം വഴി സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം കുറവാണ്. ഇതുകാരണം മിക്ക ബസുകളും അമിത ലോഡുമായി പോകേണ്ട അവസ്ഥയാണ്. ഇതാണ് ബസുകൾ പെട്ടെന്ന് തകരാറിലാവാൻ കാരണം. കേടായ ബസുകൾ നന്നാക്കുന്നതിന് ആവശ്യമായ സ്പെയർ പാർട്സുകൾ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ചുരം വഴി സർവീസ് നടത്തുന്നതിന് ലെയ്‌ലൻഡ് ബസുകളോ പുതിയ ബസുകളോ വേണമെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിന് വേണ്ട നടപടി അധികൃതർ എടുക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണം വളരെ കൂടുകയും ചെയ്തിട്ടുണ്ട്.

കുറ്യാടി ചുരം റോഡിന്റെ അവസ്ഥ ഭയപ്പെടുത്തുന്നതാണ്. തൊട്ടിൽ പാലം ഡിപ്പോയിലെ പഴയ ബസുകൾ മാറ്റി പുതിയ ബസുകൾ റോഡിലിറക്കണം.

-സോജൻ ആലക്കൽ

പാസഞ്ചേഴ്സ് അസോ. പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL