കൊയിലാണ്ടി: റെയിൽവേ സ്‌റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഹൈ മാസ്സ് ലൈറ്റ് കത്താതായിട്ട് മാസങ്ങൾ.
രാത്രിയായൽ പ്രദേശമാകെ ഇരുട്ടിലാണ്. ട്രെയിൻ ഇറങ്ങി ദേശീയ പാതയിലേക്കുള്ള റോഡിലെ ഏക ലൈറ്റാണ് കത്താതിരിക്കുന്നത്. നാല് ബൾബുകളിൽ ഒന്ന് മാത്രമാണ് കത്താറെന്ന് സ്റ്റേഷൻ റോഡിലെ കച്ചവടക്കാർ പറയുന്നു. അതാകട്ടെ പകലും രാത്രിയിലും കത്തി കൊണ്ടിരിക്കും. ബൾബിന് വെളിച്ചക്കുറവുമുണ്ട്.
രാത്രിയാകുന്നതോടെ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ട്രെയിൻ യാത്രക്കാരുടെ ഇരുചക്രവാഹനങ്ങൾ ഇവിടെ നിന്ന് മോഷണം പോയിട്ടുണ്ട്. റെയിൽവേ സ്ഥലത്തെ കാടുപിടിച്ച് കിടക്കുന്ന സ്ഥലത്തുനിന്ന് കഴിഞ്ഞദിവസം എക്സൈസ് ലഹരി സംഘത്തെ പിടികൂടിയിരുന്നു. ലൈറ്റ് കത്താത്തത്
പലതവണ നഗരസഭയിൽ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |