
കാഞ്ഞാർ: പൊലീസ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കാഞ്ഞാർ പൊലീസ് സ്റ്റേഷൻ സംഘടിപ്പിച്ച വോളിബോൾ മത്സരം തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ് ഉദ്ഘാടനം ചെയ്തു. പൊലീസ് സേനയ്ക്കായി ജീവൻ ബലിയർപ്പിച്ച ധീരരായ രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്നതിന്റെയും അവരുടെ ത്യാഗങ്ങൾ അനുസ്മരിക്കുന്നതിന്റെയും ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഉദ്യോഗസ്ഥർക്കിടയിൽ കായികക്ഷമത, അച്ചടക്കം, ഐക്യം, കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ടായിരുന്നു. കാഞ്ഞാർ സി.ഐ കെ.സിനോദ്, സബ്ബ് ഇൻസ്പെക്ടർ വിഷ്ണു വി.വി, സ്റ്റേഷനിലെ ഉദ്യോഗസ്ഥർ, മറ്റ് കായികപ്രേമികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |