കട്ടപ്പന :എല്ല് പൊടിയുന്ന രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന വണ്ടൻമേട് സ്വദേശിനി സ്‌നേഹമോളുടെ ചികിത്സയുടെ ധനസമാഹാരണത്തിനായി ചേറ്റുകുഴി കുമ്മാട്ടി കലാസമിതി 31ന് രാവിലെ ഒമ്പത് മുതൽ രാത്രി 10.30 വരെ പുളിയൻമലയിൽ വിവിധ കലാപരിപാടികൾ നടത്തും. റോയ് കെ പൗലോസ് എം.എൽ.എ ഉദ്ഘാടനംചെയ്യും. കൈകൊട്ടിക്കളി, ഗാനമേള, ലൈവ് നാടൻപാട്ട് ആലാപനം, സമ്മാനക്കൂപ്പൺ നറുക്കെടുപ്പ്, മുട്ടനാട് ലേലം എന്നിവ പലസമയങ്ങളിലായി നടക്കും. വിവിധ രാഷ്ട്രീയ, മത, സാമുദായിക നേതാക്കൾ സംസാരിക്കുമെന്നും റിന്റോ കണ്ണന്നൂർ, രാധിക കണ്ണന്നൂർ, ഷംലു ആനിക്കൽ, മോഹനൻ കൊച്ചറ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |