SignIn
Kerala Kaumudi Online
Monday, 21 September 2026 1.35 AM IST

പരാതി നൽകിയിട്ടും കേസെടുത്തില്ല, പൊലീസിനെ പഠിപ്പിപ്പ് എംഎൽഎ

lottery

കൊല്ലം: വൃദ്ധയായ ലോട്ടറി വില്പനക്കാരിയിൽ നിന്ന് ടിക്കറ്റ് തിരുത്തി 4000 രൂപ തട്ടിയെടുത്ത സംഭവത്തിൽ പരാതി നൽകി നാലുദിവസം കഴിഞ്ഞിട്ടും കേസെടുക്കാത്തതിൽ ഇടപെട്ട് അഡ്വ. വിഷ്ണു മോഹൻ എം.എൽ.എ. അഭിഭാഷകൻ കൂടിയായ വിഷ്ണു മോഹൻ കേസിലെ നിയമവകുപ്പുകളും നടപടിക്രമങ്ങളും ചൂണ്ടിക്കാട്ടി പൊലീസിനോട് നടപടി സ്വീകരിക്കാൻ നിർദേശം നൽകി.

കഴിഞ്ഞ ദിവസമാണ് മയ്യനാട് ധവളക്കുഴി സ്വദേശിനി അമ്പിളിയിൽ നിന്ന് അജ്ഞാതൻ ടിക്കറ്റ് തിരുത്തി 4000 തട്ടിയെടുത്തത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ അമ്പിളിയുടെ വീട്ടിലെത്തിയ എം.എൽ.എ കേസിന്റെ വിവരങ്ങൾ അറിയാൻ പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് കേസില്ലെന്ന് അറിഞ്ഞത്. എന്നാൽ ആഗസ്റ്റ് 17ന് അമ്പിളി ഇരവിപുരം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് എം.എൽ.എ വിഷയത്തിൽ ഇടപെട്ടത്. നഷ്ടപ്പെട്ട 4000 രൂപ എം.എൽ.എ അമ്പിളിക്ക് നൽകി. ഭർത്താവിന്റെ ചികിത്സയ്ക്കുള്ള സഹായം ലഭ്യമാക്കാൻ വാർഡ് മെമ്പറെയും ചുമതലപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL