
കൊല്ലം: ഇരവിപുരം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ജില്ലയിലെ പ്രധാന സ്റ്റേഡിയങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട നിലവിലുള്ള പ്രശ്നങ്ങൾ വിലയിരുത്താൻ കായിക വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് ഇന്ന് രാവിലെ 9ന് സ്റ്റേഡിയങ്ങൾ സന്ദർശിക്കും.
ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം, ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവയാണ് മന്ത്രി സന്ദർശിക്കുക.
പദ്ധതി നിർവഹണ ചുമതലയുള്ള എസ്.കെ.എഫ്, കിറ്റ്കോ എന്നിവയിലെ ഉദ്യോഗസ്ഥരും കിഫ്ബി പ്രതിനിധികളും കോർപ്പറേഷൻ ജനപ്രതിനിധികളും മന്ത്രിയോടൊപ്പം പങ്കെടുക്കും. തടസങ്ങൾ പരിഹരിച്ച് പദ്ധതികൾ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് സന്ദർശനം സഹായിക്കുമെന്ന് വിഷ്ണു മോഹൻ എം.എൽ.എ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |