SignIn
Kerala Kaumudi Online
Sunday, 26 July 2026 4.53 AM IST

സ്‌കൗട്ട് ഗൈഡ് സെമിനാറും പുരസ്‌കാര വിതരണവും

sacout-

കൊല്ലം: ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കൊല്ലം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്‌കൗട്ട് ഗൈഡ് സെമിനാറും മികച്ച പ്രവർത്തകർക്കുള്ള ആദരിക്കലും സംഘടിപ്പിച്ചു. സ്റ്റേറ്റ് സെക്രട്ടറി അബ്ദുറഹൂഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അൻസർ അസീസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ.ഹിതേഷ് സ്വാഗതം ആശംസിച്ചു.
2021-26 കാലഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മുൻ സ്‌കൗട്ട് വിഭാഗം സ്റ്റേറ്റ് ട്രെയിനിംഗ് കമ്മിഷണർ ജെ.എഡ്വേർഡ് വിഷയാവതരണം നടത്തി.
ഹയർ സെക്കൻ‌ഡറി വിഭാഗം സി.എം ഷീൽഡ് - ക്വിസ് മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
അസി. സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മിഷണർ ജിജി ചന്ദ്രൻ, സ്‌കൗട്ട് വിഭാഗം ഡിസ്ട്രിക്ട് കമ്മിഷണർ അൻവർ മുഹമ്മദ്, റോവർ കമ്മിഷണർ രാജഗോപാൽ, സ്‌കൗട്ട് വിഭാഗം ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മിഷണർ സുനിൽ ജോർജ്, ഗൈഡ് വിഭാഗം ഡിസ്ട്രിക്ട് ട്രെയിനിംഗ് കമ്മിഷണർ ശ്യാമള കുമാരി, ഓർഗനൈസിംഗ് കമ്മിഷണർമാരായ ഷമീന ബീവി, ജയകുമാർ എന്നിവർ നേതൃത്വം നൽകി. ദിനിൽ മുരളി സംശയങ്ങൾക്ക് മറുപടി നൽകി. അഡൾട്ട് വിഭാഗം കമ്മിഷണർ അലക്‌സ്.പി.വർഗീസ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL