SignIn
Kerala Kaumudi Online
Sunday, 26 July 2026 5.08 AM IST

എ.കെ.ജി.സി.എ കൊല്ലം താലൂക്ക് സമ്മേളനം ഇന്ന്

കൊല്ലം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കൊല്ലം താലൂക്ക് സമ്മേളനം ഇന്ന് രാവിലെ 10ന് പുള്ളിക്കടയിലെ സുന്ദരേശൻ നഗറിൽ (എ.കെ.ജി.സി.എ ജില്ലാ ഓഫീസ് ഹാൾ) നടക്കും. മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷനാകും. വിഷ്ണു മോഹൻ എം.എൽ.എ അവാർഡ് വിതരണം ചെയ്യും. മേയർ എ.കെ.ഹഫീസ് മുഖ്യാതിഥിയാകും. ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയ സുകുമാരൻ എൻഡോവ്‌മെന്റ് വിതരണം നിർവഹിക്കും. എ.കെ.ജി.സി.എ സംസ്ഥാന ട്രഷറർ പ്രദീപ്, ജില്ലാ പ്രസിഡന്റ് ബൈജു, ജില്ലാ സെക്രട്ടറി ദിലീപ് കുമാർ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലൈലാ കുമാരി, ഗോപകുമാർ, കുരുവിള ജോസഫ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാം വർഗീസ്, അസോസിയേഷൻ നേതാക്കളായ സുനിൽദത്ത്, എൻ.ടി.പ്രദീപ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കരാറുകാർക്കുള്ള ബാങ്ക് ധനസഹായത്തെക്കുറിച്ചുള്ള വിശദീകരണവും നടക്കും. കാനറാ ബാങ്ക് ജനറൽ മാനേജർ വിഷയം വിശദീകരിക്കും. പ്രദീപ്, അനിൽകുമാർ, അജിത്ത് പ്രസാദ് ജയൻ, രാമൻപിള്ള, ആർ.സുരേഷ്, സിബി, പ്രേംലാൽ, റഹീം (എ.കെ.ജി.സി.എ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി), സലീം ചക്കാല, അബ്ദുൾ റഹുമാൻ, അനീഷ്, അനിൽ, അജയകുമാർ, വേണുഗോപാൽ, രാജീവ്, തോമസ് ജോൺ, ഷിജു, ബിജു, അജയകുമാർ, അഭിലാഷ്, രാജൻ എന്നിവർ സംസാരിക്കും. താലൂക്ക് ജോ. സെക്രട്ടറി അഭയദേവ് നന്ദി പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL