SignIn
Kerala Kaumudi Online
Sunday, 26 July 2026 4.53 AM IST

കാട്ടുപന്നി ബൈക്കിലിടിച്ച് യാത്രികർക്ക് സാരമായി പരിക്ക്

കൊട്ടാരക്കര : ആനക്കോട്ടൂരിൽ കാട്ടുപന്നി ബൈക്കിലിടിച്ച് യാത്രക്കാരായ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ആനക്കോട്ടൂർ സോമവിലാസത്തിൽ എസ്. സനൽ, നെടുവത്തൂർ കുറ്റിക്കാട് ചരുവിള വീട്ടിൽ എ. അഭിനന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി എട്ടുമണിയോടെ ആനക്കോട്ടൂർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് സമീപമായിരുന്നു അപകടം. ആനക്കോട്ടൂർ ജംഗ്ഷനിൽ നിന്നും നെടുവത്തൂരിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഇരുവരുടെയും വാഹനത്തിലേക്ക് കാട്ടുപന്നി പാഞ്ഞുവന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ദൂരേക്ക് തെറിച്ചുപോയി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചത്.

സന്ധ്യ മയങ്ങിയാൽ ആനക്കോട്ടൂർ, പുല്ലാമല, നെടുവത്തൂർ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മുൻപും ഈ പ്രദേശങ്ങളിൽ ബൈക്ക് യാത്രക്കാർക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL